രാജ്യത്തിന്റെ മതേതരത്വം തകർക്കാൻ ശ്രമം: ദീപാദാസ് മുൻഷി
1417521
Saturday, April 20, 2024 1:32 AM IST
മാള: പതിറ്റാണ്ടുകളായി നമ്മുടെ രാജ്യം കാത്തുസൂക്ഷിച്ചുപോരുന്ന മതേതരത്വവും ജനാധിപത്യവും തകർക്കുവാനും അതുവഴി രാജ്യത്തെ ലോകത്തിനു മുമ്പിൽ താഴ്ത്തിക്കെട്ടുവാനുമാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. ചാലക്കുടി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി പുത്തൻചിറ കണ്ണിക്കുളങ്ങരയിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ, ഡിസിസി ജനറൽ സെക്രട്ടറിമാരായ വി.എ. അബ്ദുൾ കരീം, ടി.എം. നാസർ, എ.എ. അഷറഫ്, അഡ്വ.വി.എം. മൊഹിയുദീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ്, മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.എൻ. സജീവൻ, ജനറൽ കൺവീനർമാരായ വി.എ. നദീർ, വി.എം. ബഷീർ, ജോപ്പി മങ്കിടിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.