വരുന്നത് ഇന്ത്യയുടെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ്: ബെന്നി ബഹനാന് എംപി
1396741
Saturday, March 2, 2024 1:50 AM IST
ഇരിങ്ങാലക്കുട: ഇന്ത്യയുടെ ഗതി എങ്ങോട്ടാണെന്നു നിര്‍ണയിക്കാന്‍പോകുന്ന തെരഞ്ഞെടുപ്പാണ് വരാന്‍പോകുന്നതെന്നു കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബഹനാന് എംപി അഭിപ്രായപ്പെട്ടു.
ടി.എന്‍. പ്രതാപന് എംപി നയിക്കുന്ന സ്നേഹസന്ദേശയാത്ര ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി എക്സി. അംഗം എം.പി. ജാക്സന് അധ്യക്ഷതവഹിച്ചു. അനില്‍ അക്കര, സി.സി. ശ്രീകുമാര്‍, സുനില്‍ ലാലൂര്‍, സോമന് ചിറ്റേത്ത്, ആന്റോ പെരുമ്പിള്ളി, സുജ സജീവ്കുമാര്‍, ടി.വി. ചാര്‍ളി, സി.എം. നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.