ബ​സി​നു​പി​ന്നി​ൽ ബ​സി​ടി​ച്ച് 13 പേ​ർ​ക്കു പ​രി​ക്ക്
Sunday, October 1, 2023 2:15 AM IST
ചേ​ർ​പ്പ്: ചെ​വ്വൂ​രി​ൽ ബ​സി​നു പി​ന്നി​ൽ ബ​സി​ടി​ച്ചു 13 പേ​ർ​ക്കു പ​രി​ക്ക്. മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി​നി അ​നി​ല, പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി​നി ക​ല്യാ​ണി, വ​ത്സ​ല, വി​ജി​ത, അ​ഞ്ജ​ലി, ച​ന്ദ്രി​ക, നീ​തു അ​ഖി​ല തു​ട​ങ്ങി​യ​വ​ർ​ക്കാ​ണു പ​രി​ക്ക്.

പ​രി​ക്കേ​റ്റ​വ​രെ ചേ​ർ​പ്പ് കൂ​ർ​ക്ക​ഞ്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ ചെ​വ്വൂ​ർ പ​ഞ്ചിം​ഗ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​രി​ൽ​നി​ന്ന് തൃ​പ്ര​യാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഹ​ലീ​മ ബ​സി​നു പി​ന്നി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കു​പോ​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ല്പ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.