പിറന്നാളാഘോഷം ഒഴിവാക്കി ആരോഗ്യകേന്ദ്രത്തിലേക്ക് നെബുലൈസർ നൽകി വിദ്യാർഥി
1338437
Tuesday, September 26, 2023 1:14 AM IST
വെമ്പല്ലൂർ: പിറന്നാളാഘോഷം ഒഴിവാക്കിയ തുകകൊണ്ട് ആരോഗ്യകേന്ദ്രത്തിലേക്ക് നെബുലൈസർ നൽകി പത്താംക്ലാസ് വിദ്യാർഥി.
ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിഒന്നാം വാർഡിലെ മുമ്പുവീട്ടിൽ പാർത്ഥസാരഥി - സുജ മുല്ലശേരി ദമ്പതികളുടെ മകൻ അഭിനവ് പാർഥിവാണ് തന്റെ പതിനാറാംപിറന്നാൾ ദിനത്തിൽ പടിഞ്ഞാറേ വെമ്പല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് നെബുലൈസർ സമ്മാനമായി നൽകിയത്.
കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അഭിനവ് സമ്മാനിച്ച നെബുലൈസർ ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് എം.എസ്. മോഹനൻ ഏറ്റുവാങ്ങി. വാർഡ് മെമ്പർ മിനി പ്രദീപ് അധ്യക്ഷത വഹിച്ചു. ഡോ. റിഹ, പാലിയേറ്റീവ് നഴ്സ് സിന്ദു, സിന്ധു രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.