നൈപുണ്യ കേന്ദ്രം കെട്ടിട നിർമാണോദ്ഘാടനം
1336847
Wednesday, September 20, 2023 1:29 AM IST
മുള്ളൂർക്കര: ചേലക്കര നിയോജകമണ്ഡലത്തിലെയും പരിസര പ്രദേശങ്ങളിലെയും അഭ്യസ്തവിദ്യരായ എല്ലാവരുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കുള്ള ഒറ്റ ഉത്തരമായി കരിയർ ഡെവലപ്മെന്റ് സെന്റർ മാറുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചേലക്കര നിയോജക മണ്ഡലത്തിന് അനുവദിച്ചു കിട്ടിയ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. തങ്കമ്മ, എം.കെ. പത്മജ, കെ. ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സാബിറ, കെ. ആർ. മായ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബി.കെ. തങ്കപ്പൻ, കെ.കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. നസീബ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാദിയ അമീർ, ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞിക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു.