കൗ​മാ​ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, January 26, 2023 12:59 AM IST
കാ​ട്ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.
ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി മു​തി​ര​പ​റ​ന്പി​ൽ പ്ര​വീ​ണി​നെ (ഡ്യൂ​ക്ക് പ്ര​വീ​ണ്‍-23)​യാ​ണ് കാ​ട്ടൂ​ർ എ​സ്എ​ച്ച്ഒ മ​ഹേ​ഷ് കു​മാ​റും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ചെ​മ്മ​ണ്ട​യി​ൽ​നി​ന്നാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് മോ​ച​ന​ദ്ര​വ്യ​മാ​യി പ​തി​നാ​യി​രം രൂ​പ വാ​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.
ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സെ​സ് ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പ്ര​വീ​ണ്‍. എ​സ്ഐ​മാ​രാ​യ അ​രി​സ്റ്റോ​ട്ടി​ൽ, മ​ണി​ക​ണ്ഠ​ൻ, സീ​നി​യ​ർ സി​പി​ഒ പ്ര​സാ​ദ്, സി​പി​ഒ​മാ​രാ​യ ശ്യാം ​അ​ഭി​ലാ​ഷ്, ശ​ബ​രി, ഷി​ബു രാ​ജേ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.