ചുവന്നമണ്ണിൽ വാഹനാപകടം: വടക്കുംപാടം സ്വദേശി മരിച്ചു
1246822
Thursday, December 8, 2022 12:47 AM IST
പട്ടിക്കാട്: ദേശീയപാത ചുവന്നമണ്ണിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ വടക്കുംപാടം തറയിൽ വീട്ടിൽ നാരയണൻ (60) മരിച്ചു. സംസ്കാരം പിന്നീട്. ചുവന്നമണ്ണ് സെന്ററിലെ വർക്ക് ഷോപ്പ് ഉടമയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
ദേശീയപാത കുറുകെ കടക്കുന്നതിനിടയിൽ തൃശൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് നാരായണനെ ഇടിച്ചത്.
പീച്ചി എസ്ഐ എ.ഒ. ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: നിത്യ, നിമ്മി. മരുമകൻ: രഞ്ജിത്.