കപ്പക്കൃഷിക്ക് തുടക്കമായി
1588379
Monday, September 1, 2025 3:07 AM IST
മൂവാറ്റുപുഴ: മണ്ണിനൊപ്പം നാടിനൊപ്പം പദ്ധതിയുടെ ഭാഗമായി കെസിവൈഎം വാഴക്കുളം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ കപ്പക്കൃഷിക്കു തുടക്കമായി. ഡയാലിസിസ് രോഗികളെ സാമ്പത്തികമായി സഹിക്കാനും യുവാക്കളെ കൃഷിയില്ലേക്ക് കൊണ്ടുവരാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കപ്പക്കോല് നട്ടുകൊണ്ട് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരി ഫാ. ജോര്‍ജ് പൊട്ടക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെസിവൈഎം ഫൊറോന പ്രസിഡന്റ് ഷോണ്‍ ജോഷി, രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്, അസി. ഡയറക്ടര്‍ ഫാ. ആന്റണി വിളയപ്പിള്ളില്‍,
വാഴക്കുളം ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപുത്തന്‍പുരയില്‍, അസി. ഡയറക്ടര്‍ ഫാ. കുര്യന് കുരീക്കാട്ടില്‍, രൂപത ജനറല്‍ സെക്രട്ടറി അനു ബേബി എന്നിവര്‍ പങ്കെടുത്തു.