റോഡിന്റെ അറ്റകുറ്റപ്പണി ഉടനടി നടത്തണമെന്ന ആവശ്യം ശക്തം
1588375
Monday, September 1, 2025 3:03 AM IST
കൂത്താട്ടുകുളം: മംഗലത്തുതാഴം-അമ്പലക്കുളം റോഡ് മെയിന്റനൻസ് ഉടനടി നടത്തണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ എംഎൽഎക്ക് കത്ത് നൽകി. പാലാ-കൂത്താട്ടുകുളം റോഡിലെ കലുങ്കിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനങ്ങൾ മങ്കരത്തുതാഴം - അമ്പലക്കുളം വഴിയാണ് പോകുന്നത്. വാഹനത്തിരക്ക് വർധിച്ചതോടെ റോഡിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു താഴ്ന്ന നിലയിലാണ്.
റോഡ് ഗതാഗതം ദുഷ്കരമായ സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ സംഭവം അനൂപ് ജേക്കബ് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇതേത്തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയറുമായി എംഎൽഎ സംസാരിക്കുകയും മെയിന്റനൻസിന് അനുവദിച്ചിട്ടുള്ള തുക ചെലവഴിച്ച് മംഗലത്ത് താഴം-കൂത്താട്ടുകുളം റോഡിൽ ഗതാഗതം പുനരാരംഭിക്കുന്ന മുറയ്ക്ക് അമ്പലക്കുളം-മംഗലത്ത് താഴം റോഡിന്റെ റീടാറിംഗ് നടത്തുന്നമെന്ന് അറിയിക്കുകയും ചെയ്തു.