ഓണം വിപണന പ്രദർശനമേള
1588367
Monday, September 1, 2025 3:03 AM IST
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ ഓണം വിപണന പ്രദര്‍ശനമേള തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെറുവയല്‍ രാമന് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.വി. ജയദേവന്, റോസി ജോഷി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ സജീവ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.എം. വര്‍ഗീസ്, അഡ്വ. ടി.എ. ഷബീറലി, ആനി കുഞ്ഞുമോന് എന്നിവര്‍ പങ്കെടുത്തു.