ഭക്ഷ്യക്കിറ്റുകളും വിദ്യാഭ്യാസ പുരസ്കാരങ്ങളും സമ്മാനിച്ച് ഓണാഘോഷം
1588370
Monday, September 1, 2025 3:03 AM IST
ഫോർട്ടുകൊച്ചി: നവജീവൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ രോഗികൾക്കും വിവിധ മേഖലകളിൽ വിജയം കൈവരിച്ചവർക്കും പുരസ്കാരങ്ങൾ നല്കി ഓണം ആഘോഷിച്ചു.
കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പാരീഷ് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ സിനിമാതാരം പൗളി വത്സൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മേരി റെയ്ചൽ അധ്യക്ഷത വഹിച്ചു. കിൻഫ്ര ചെയർമാൻ സാബു ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഫാ. ആന്റണി കാനപ്പിള്ളി ഓണസന്ദേശം നല്കി. ഫാ. ആന്റണി തളുതറ ജേതാക്കൾക്ക് പുരസ്കാരങ്ങൾ നല്കി ആദരിച്ചു. കൗൺസിലർ ഷീബാലാൽ ഭക്ഷ്യക്കിറ്റുകളുടെ വിതരണം നടത്തി. പഞ്ചായത്തംഗം അഡ്വ. മേരി ഹർഷ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, കോ-ഓർഡിനേറ്റർ ജോൺസൻ വള്ളനാട്ട് എന്നിവർ പ്രസംഗിച്ചു.
500 ലേറെ രോഗികൾക്ക് ഭക്ഷ്യക്കിറ്റുകളും ഓണ സദ്യയും നല്കിക്കൊണ്ടാണ് കാരുണ്യ പ്രവർത്തന മേഖലയിൽ മികച്ച സേവനം നടത്തിവരുന്ന നവജീവൻ പ്രേക്ഷിത സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം നടത്തിയത്.