പൂയംകുട്ടി പുഴയിലും പെരിയാറിലുമായി രണ്ട് കാട്ടാനകളുടെ ജഡം കൂടി
1588362
Monday, September 1, 2025 2:48 AM IST
കോതമംഗലം: പൂയംകുട്ടിപുഴയിലും പെരിയാറിലുമായി രണ്ട് പിടിയാനകളുടെ ജഡം കൂടി കണ്ടെത്തി. രണ്ടും കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ ഒന്‍പത് ആനകളുടെ ജഡമാണ് 16 ദിവസത്തിനിടെ പുഴയില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെ പെരിയാറില്‍ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറക്കും വേങ്ങൂര്‍ പഞ്ചായത്തിലെ തൊടാക്കയത്തിനും മധ്യേ പാറക്കെട്ടില്‍ തങ്ങിനില്ക്കുന്ന നിലയിലായിരുന്നു ജഡം കണ്ടത്.
ഈ ജഡം ശനിയാഴ്ച പൂയംകുട്ടിപുഴയിലൂടെ ഒഴുകി തട്ടേക്കാട് ഭാഗത്ത് കണ്ടിരുന്നു. പൂയംകുട്ടിയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തിന്റെ തൂണില്‍ തങ്ങിനില്ക്കുന്ന നിലയില്‍ രാവിലെ എട്ടിനാണ് മറ്റൊരു പിടിയാനയുടെ ജഡം കണ്ടത്.
20 വയസ് പ്രായം കണക്കാക്കുന്നു. രണ്ടിനും രണ്ടാഴ്ചയിലേറെ പഴക്കവുമുണ്ട്. വേട്ടാമ്പാറ ഭാഗത്ത് പെരിയാറില്‍ കണ്ടെത്തിയ ആനയുടെ ജഡാവശിഷ്ടം മാത്രമാണ് ഉള്ളതെന്ന് വനം അധികൃതര്‍ പറഞ്ഞു.