കോ​ത​മം​ഗ​ലം/കളമശേരി: ജി​ല്ല​യി​ൽ മൂ​ന്ന് വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. കോ​ത​മം​ഗ​ലം നേ​ര്യ​മം​ഗ​ല​ത്ത് പി​ക്ക​പ്പ് വാ​ൻ മ​ര​ത്തി​ലി​ടി​ഞ്ഞ് മ​റി​ഞ്ഞ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും നെ​ല്ലി​ക്കു​ഴി​യി​ൽ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യും ക​ള​മ​ശേ​രി​യി​ൽ ടാ​ങ്ക​ർ​ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച് റോ​ഡി​ൽ വീ​ണ​് മ​റ്റൊ​രു ലോ​റി​ക്ക​ടി​യി​ൽ പെ​ട്ട് ബി​ടെ​ക് വി​ദ്യാ​ർ​ഥി​യു​മാ​ണ് മ​രി​ച്ച​ത്.

ത​മി​ഴ്നാ​ട് വി​രു​ത​ന​ഗ​ർ സ്വ​ദേ​ശി വി​ഘ്നേ​ഷ് പ്ര​ഭു (30), നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി കോ​ള​ജി​ന് സ​മീ​പം പു​ളി​മൂ​ട്ടി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ ക​ദീ​ജ (65), നോ​ർ​ത്ത് ക​ള​മ​ശേ​രി ഏ​ലൂ​ർ റോ​ഡി​ൽ സു​മാ നി​വാ​സി​ൽ (ഗോ​ൾ​ഡ​ൻ ഹോ​ട്ട​ൽ) സു​രേ​ഷിന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥ​ൻ (19) എന്നിവരാണ് മരിച്ചത്.

നേര്യമംഗലത്ത് ഇ​ന്ന​ലെ രാ​വി​ലെ 11.45ന് ​ചെ​മ്പ​ൻ​കു​ഴി ഷാ​പ്പും​പ​ടി​ക്ക് സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. വി​ഘ്നേ​ഷ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ഊ​ന്നു​ക​ൽ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം. കൊ​ച്ചി​യി​ൽ നി​ന്ന് പ​ട​ക്ക​വും ക​മ്പി​ത്തി​രി​യു​മാ​യി ഇ​ടു​ക്കി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു പി​ക്ക​പ്പ്. വാ​ഹ​ന​ത്തി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

നെ​ല്ലി​ക്കു​ഴി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു ബൈ ക്കിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ അപകടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ദീ​ജ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: സു​ബൈ​ദ, സു​ബൈ​ർ. മ​രു​മ​ക്ക​ൾ: സ​ലീം മി​സ്ബാ​ഹി, റ​ഷി​ദ.

ക​ള​മ​ശേ​രി സീ​പോ​ർ​ട്ട്-എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ടാ​ങ്ക​ർ ലോ​റി​യു​ടെ പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് റോ​ഡി​ൽ വീ​ണ ബിടെക് വിദ്യാർഥി മറ്റൊരു ലോറിക്കടിയിൽപ്പെട്ടാ ണ് മരിച്ചത്. ഇ​ന്ന​ലെ രാ​വി​ലെ എട്ടോടെ പൂ​ജാ​രി വ​ള​വി​ന് സ​മീ​പമായിരുന്നു അപകടം. ക​ള​മ​ശേ​രി​യി​ൽ നിന്നു കാ​ക്ക​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യു​ടെ പി​ന്നിലാണ് ബൈ​ക്ക് ഇ​ടി​ച്ചത്.

തുടർന്ന് റോ​ഡി​ൽ വീ​ണ സി​ദ്ധാ​ർ​ഥന്‍റെ ശ​രീ​ര​ത്തിലൂടെ പി​ന്നാ​ലെ വന്ന ലോ​റി ക​യ​റിയിറങ്ങുകയായിരുന്നു. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി യിൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സംസ്കാരം നടത്തി. അ​മ്മ: വി​നീ​ത, സ​ഹോ​ദ​ര​ൻ: ആ​ദി​ത്യ.