കിഴക്കുംവേലി തോട് കനാല്‍പാലത്തിന്റെ നിര്‍മാണം തുടങ്ങി
1588366
Monday, September 1, 2025 3:03 AM IST
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ മാവേലിപ്പടി കിഴക്കുംവേലി തോട് കനാല്‍പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് നിര്‍മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, വാര്‍ഡ് വികസന സമിതിയംഗങ്ങളായ ജോഷി സി. പോള്‍, അനില്‍ ജോസ്, പി.എ. ജോസ്, ഷിജോ പൗലോസ്, ഷാജി മുഹമ്മദ്, പി.ആര്. ജോണി, അഖില്‍ റാഫേല്‍, തോമസ് മാവേലി എന്നിവര്‍ പ്രസംഗിച്ചു.
മനോജ് മൂത്തേടന്റെ വികസന ഫണ്ട് 11 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്.