2.988 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍
1588358
Monday, September 1, 2025 2:48 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച 2.988 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ ഇടപ്പള്ളി ടോള്‍ ജംഗ്ഷന് സമീപത്തുനിന്ന് കൊച്ചി സിറ്റി ഡാന്‍സാഫ് പിടികൂടി. ബാപ്പിറാജ് നായിക്(31) ആണ് അറസ്റ്റിലായത്.
ട്രെയിന്‍ മാര്‍ഗം ഒഡീഷയില്‍നിന്നു കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ജില്ലയില്‍ ചില്ലറ വില്പനക്കാർക്ക് കൈമാറുകയാണ് ഇയാൾ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന