അങ്കമാലി ഉപജില്ലാ കലാമേള : മൂക്കന്നൂർ എസ്എച്ച്ഒഎസിൽ; സംഘാടക സമിതി രൂപീകരിച്ചു
1588369
Monday, September 1, 2025 3:03 AM IST
അങ്കമാലി : അങ്കമാലി ഉപജില്ല കലാമേള മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂളിൽ ഒക്ടോബർ 15 മുതൽ 18 വരെ നടക്കും. കലാമേളയുടെ സംഘാടകസമിതി രൂപീകരണ യോഗം ഇതേ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് അധ്യക്ഷത വഹിച്ചു. 12 വേദികളിലായി സംഘടിപ്പിക്കുന്ന കലാമേളയിൽ 125 ഓളം സ്കൂളുകളിൽ നിന്നും 5,000ഓളം കുട്ടികൾ പങ്കെടുക്കും. മേളയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും എസ്കോർട്ട് അധ്യാപകർക്കും ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
കലാമേളയുടെ നടത്തിപ്പിനായി രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ആത്മീയ മേഖലകളിലെ 101 അംഗങ്ങളെ ഉൾപ്പെടുത്തി11 കമ്മിറ്റികൾ രൂപീകരിച്ചു. അങ്കമാലി നഗരസഭാധ്യക്ഷൻ അഡ്വ. ഷിയോ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, മൂക്കന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ,
ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് മെമ്പർമാർ, എഇഒ സീന പോൾ, സ്കൂൾ മാനേജർ ബ്രദർ വർഗീസ് മഞ്ഞളി, മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് പൊള്ളയിൽ, സ്കൂൾ പ്രധാനാധ്യാപിക സോണിയ വർഗീസ്, പിടിഎ പ്രസിഡന്റ് നൈജോ ആന്റണി, സ്റ്റാഫ് സെക്രട്ടറി ഡോ. നിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.