അതിനൂതന ചികിത്സാരീതികള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാകണം: കാതോലിക്കാ ബാവ
1588365
Monday, September 1, 2025 2:48 AM IST
കൊച്ചി: ആരോഗ്യ മേഖലയിലെ അതിനൂതന സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാകണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഭാംഗങ്ങള്‍ക്കായി എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ സംഘടിപ്പിച്ച മെഡിക്കോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.