പോക്സോ നിയമം: സെമിനാർ സംഘടിപ്പിച്ചു
1588361
Monday, September 1, 2025 2:48 AM IST
ആലുവ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മധ്യകേരള ശാഖ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മധ്യകേരള എന്നിവയുടെ ആഭിമുഖ്യത്തിൽ പോക്സോ നിയമം – മെഡിക്കൽ പ്രഫഷണലുകളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജസ്റ്റീസ് സി .കെ. അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു.
ഡോ. അശോക് കുമാർ, ഡോ. എം.എൻ. വെങ്കിടേശ്വരൻ, ഡോ. എ.കെ. റഫീഖ്, ഡോ. ശോഭന, ഡോ. എലിസബത്ത്, ഡോ. ഷിമ്മി പോൾസ് , അഡ്വ. മിന്റു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.