മൂവാറ്റുപുഴയിൽ ട്രാഫിക് നിയന്ത്രണങ്ങൾക്ക് ഇളവ്
1588376
Monday, September 1, 2025 3:07 AM IST
മൂവാറ്റുപുഴ : ഓണം പ്രമാണിച്ച് നഗരത്തിലെ ട്രാഫിക് നിയന്ത്രണങ്ങൾ പുനക്രമീകരിക്കാൻ തീരുമാനിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.ഓണത്തിനു മുൻപായി നഗരത്തിലെ റോഡ് ടാറിംഗ് പൂർത്തിയാക്കി വ്യാപാരികൾക്കും പൊതുസമൂഹത്തിനും ആശ്വാസകരമായ സാഹചര്യം ഒരുക്കാമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ കാലം തെറ്റിയ മഴ, ടാറിംഗ് ജോലികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും എംഎൽഎ പറഞ്ഞു.
മഴ തുടരുന്ന സാഹചര്യമായതിനാൽ ചെറുകിട വാഹനങ്ങളുടെ ട്രാഫിക് പുനഃക്രമീകരിച്ച്, അതുവഴി നഗരത്തിലെ വ്യാപാരികൾക്കും പൊതുസമൂഹത്തിനും അല്പം ആശ്വാസം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മഴ മാറുന്നതോടെ ടാറിംഗ് പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും. ആ സമയം ട്രാഫിക് വീണ്ടും ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് മാറ്റും.