അമൃതയില്‍ ബിരുദ സമര്‍പ്പണം നടന്നു
1588371
Monday, September 1, 2025 3:03 AM IST
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെല്‍ത്ത് സയന്‍സസ് കാമ്പസില്‍ ബിരുദ സമര്‍പ്പണം നടന്നു. അമൃത കോളജ് ഓഫ് നഴ്സിംഗ്, അമൃത സ്കൂള്‍ ഓഫ് നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്, അമൃത സ്കൂള്‍ ഓഫ് ഫാര്‍മസി, സ്കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളിലെ 416 വിദ്യാര്‍ഥികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങില്‍ ബിരുദങ്ങള്‍ ഏറ്റുവാങ്ങിയത്.
വിവിധ കോഴ്സുകളിലായി മികവ് തെളിയിച്ച 34 പേര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. കോളജ് ഓഫ് നഴ്സിംഗ് ബിരുദ സമര്‍പ്പണ ചടങ്ങ് കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ. പി.എസ്. സോന ഉദ്ഘാടനം ചെയ്തു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വിസി ഡോ. കെ.എസ്. രാധാകൃഷ്ണന്, ചെന്നൈ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രഫ. ഡോ. എ. അജയഘോഷ്,
സിഫൈ ടെക്നോളജീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ഗണേഷ് ശങ്കരരാമന്, അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാര്‍ ഡോ.പി. അജിത് കുമാര്‍, ഡോ. ശാന്തി കുമാര്‍ വി. നായര്‍, ഡോ.യു. കൃഷ്ണകുമാര്‍, ഡോ. കെ.ടി. മോളി, ഡോ. രാജീവ് പ്രസാദ്, ഡോ.എം. സബിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.