ഗോശ്രീ സമാന്തരപാലം തുറന്നു
1588368
Monday, September 1, 2025 3:03 AM IST
വൈപ്പിന്‍: രണ്ടര മാസമായി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ഗോശ്രീ വല്ലാര്‍പാടം മുളവുകാട് സമാന്തര പാലം തുറന്നു. പാലം തുറന്നതോടെ വൈപ്പിന്‍ ദ്വീപിലേക്കുള്ള യാത്രക്കാര്‍ അനുഭവിച്ച ഗതാഗത പ്രശ്നത്തിനാണ് പരിഹാരമായത്.
ഓണക്കാലമായതിനാല്‍ മാവേലിയെ മുന്‍നിര്‍ത്തി റസിഡന്‍സ് അസോസിയേഷന് അപ്പക്സ് സംഘടനയായ ഫ്രാഗിന്റെ പ്രസിഡന്റ് വി.പി. സാബു, ജനറല്‍ സെക്രട്ടറി അനില്‍ പ്ലാവിന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ ഉദ്ഘാടന ചടങ്ങോടെയാണ് പാലം വീണ്ടും തുറന്നുകൊടുത്തത്.