എസ്എൻഡിപി ശാഖ യോഗത്തിന്റെ ഓഫീസ് മന്ദിരോദ്ഘാടനം
1588372
Monday, September 1, 2025 3:03 AM IST
പറവൂര്‍: കരിമ്പാടം എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ ഓഫീസ് മന്ദിര ഉദ്ഘാടനവും ഗുരുമന്ദിര സമര്‍പ്പണവും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വഹിച്ചു. താലൂക്ക് യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്മാന് സി.എന്‍. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ആലുവ അദ്വൈതാശ്രമ മഠാധിപതി ധര്‍മ്മചൈതന്യ, ജയന്തന് ശാന്തി, യൂണിയന് കണ്‍വീനര്‍ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടര്‍മാരായ ഇ.എസ്. ഷീബ, പി.എസ്. ജയരാജ്, എം.ആര്. സുദര്ശനന്, ബി.സുധ, എം.പി. ബിനു, ഡി.ബാബു, കണ്ണന് കൂട്ടുകാട്, ഡി.പ്രസന്നകുമാര്‍, ഇ.സി. ശശി എന്നിവര്‍ സംസാരിച്ചു.