ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
1588378
Monday, September 1, 2025 3:07 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ദീപ്തം - 2025 വർണാഭമായി. ബ്ലോക്ക് പഞ്ചായത്തിന്റെയും ഐസിഡി എസ് അഡീഷണലിന്റെയും നേതൃത്വത്തിലാണ് ഭിന്നശേഷി കുട്ടികൾക്കായി കലാമേള സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 പഞ്ചായത്തുകളിൽ നിന്നും 350 ഭിന്നശേഷി കലാകാരന്മാർ പങ്കെടുത്ത കലാമേള കോതമംഗലം മാർ ബേസിൽ കൺവെൻഷൻ സെന്ററിലാണ് അരങ്ങേറിയത്. മഹാബലിയുടെയും,വാമനന്റെയും പുരാണ കഥാപാത്രങ്ങളുടെയും വേഷത്തിൽ കുട്ടികൾ വിശിഷ്ടാതിഥികളെ ആനയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. ചന്ദ്രശേഖരൻ നായർ, സജി കെ. വർഗീസ്, ജെസി സാജു, ഗോപി മുട്ടത്ത്, ജിജി ഷിജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ്കോറമ്പേൽ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസാമോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, ലിസി ജോസഫ്, ആഷ ജെയിംസ്, ബിഡിഒ സി.ഒ. അമിത, സിഡിപിഒമാരായ ജിഷ ജോസഫ്, പിങ്കി കെ. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
കലാമേളയിൽ ഭിന്നശേഷി കുട്ടികൾ വരച്ച ചിത്രങ്ങൾ ഫ്രെയിമിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സ്ഥാപിക്കുന്നതിനായി കൈമാറി.