കെസിബിസി മദ്യവിരുദ്ധ സമിതി രൂപത കുടുംബസംഗമം നടത്തി
1588374
Monday, September 1, 2025 3:03 AM IST
കോതമംഗലം: കെസിബിസി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കുടുംബസംഗമവും ആദരവും രാമല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് എല്‍പി സ്കൂളില്‍ രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ ജോമി തെക്കേക്കര, സാലി ഐപ്പ്,ആനീസ് ഫ്രാന്‍സിസ്, ലിസി ജോസഫ്, മാമച്ചന് ജോസഫ്, ബീന റോജോ, രൂപത സെക്രട്ടറി ജോണി കണ്ണാടന്‍, ജോയി പടയാട്ടില്‍, ജോണ്സണ് കറുകപ്പിള്ളി, ബിജു വെട്ടിക്കുഴ, മാത്യൂസ് നിരവത്ത്, സജി തെക്കേക്കര, മാര്ട്ടിന് കീഴേമാടന്‍, എ.സി. രാജശേഖരന്, പോള്‍ കൊങ്ങാടന്‍, സിജോ കൊട്ടാരത്തില്‍,
കെ.വി. ഏണസ്റ്റ്, ജോബി ജോസഫ്, പി.സി. ജോര്‍ജ്, കുര്യന് കോതമംഗലം, ബൈജു ജേക്കബ്, ജിജു വറുഗീസ്, ഷൈനി കച്ചിറ, സുനില്‍ സോമന്, പി.വി. വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിൽ ജെയിംസ് കോറമ്പേല്‍, ജോയ്സ് മുക്കുടം, ജോസ് കൈതമന, ജോയി പനയ്ക്കല്‍, ജീവകാരുണ്യപ്രസ്ഥാനമായ മന്നയുടെ ഭാരവാഹികള്‍ എന്നിവരെ ആദരിച്ചു.