ജോസ് മാവേലിക്ക് ആദരം
1599319
Monday, October 13, 2025 4:51 AM IST
ആലുവ: ചേരികളിലും തെരുവോരങ്ങളിലും കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജനസേവ ശിശുഭവൻ ദേശീയതലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ചെയർമാൻ ജോസ് മാവേലിക്ക് സെന്റ് സേവ്യേഴ്സ് കോളജിന്റെ ആദരം.
കോളജിൽ നടന്ന ചടങ്ങിൽ ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം മെമന്റോ നൽകി ആദരിച്ചു.
സെന്റ് സേവ്യേഴ്സ് കോളജ് മാനേജർ സിസ്റ്റർ എം. ചാൾസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ സംസാരിച്ചു.