ആലുവ കോടതി സമുച്ചയ പദ്ധതി ടെൻഡർ നടപടികളിലേക്ക്
1600689
Saturday, October 18, 2025 4:25 AM IST
ആലുവ: മൂന്ന് വർഷം മുമ്പ് ഭരണാനുമതി ലഭിച്ച ആലുവ കോടതി സമുച്ചയ പദ്ധതിയുടെ ടെൻഡർ നടപടികളിലേക്ക് നീങ്ങുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സാങ്കേതികാനുമതിയും ലഭിച്ചതോടെയാണ് ടെൻഡർ നടപടികൾ ആരംഭിക്കുന്നത്. എന്നാൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ തറക്കല്ലിടൽ വൈകുമെന്നാണ് സൂചന.
പുതുക്കിയ രൂപരേഖ പ്രകാരം ആറ് നിലകളിലായി 86,090.76 ചതുരശ്ര അടി കെട്ടിടമാണ് പഴയ കോടതിയിരുന്ന അതേ സ്ഥലത്ത് നിർമിക്കുന്നത്. രണ്ടു നിലകൾ ബേസ്മെന്റിൽ പാർക്കിംഗിനും മുകളിൽ നാല് നിലകളിലായി കോടതികളുമാണ്.
പുതിയ കെട്ടിടത്തിൽ മുൻസിഫ് കോടതി, കുടുംബ കോടതി, ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി, ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന്, ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് എന്നീ കോടതികൾക്ക് പുറമെ മറ്റൊരു കോടതിക്കുമുള്ള സ്ഥലമുണ്ടാകും.