കീരംപാറ ഇടവകയിൽ സ്നേഹവീട് വെഞ്ചിരിപ്പ് ഇന്ന്
1600823
Sunday, October 19, 2025 4:17 AM IST
കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ നടപ്പിലാക്കുന്ന സ്നേഹസ്പർശം ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ള രണ്ടാമത് സ്നേഹവീട് വെഞ്ചിരിപ്പ് ഇന്ന് നടത്തും. രാവിലെ 10 ന് കോതമംഗലം രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ ദിവ്യബലിയർപ്പിക്കും. തുടർന്ന് സ്നേഹവീടിന്റെ വെഞ്ചിരിപ്പും നിർവഹിക്കും. ഇടവകയിൽ സ്നേഹസ്പർശം പദ്ധതിവഴി ഈ വർഷം പൂർത്തികരിക്കുന്ന രണ്ടാമത്തെ വീടാണിത്.
അടുത്ത ഘട്ടത്തിൽ ഒരുമിച്ച് നിർമിക്കുന്ന മൂന്നു വിടുകളുടെ നിർമാണം നാളെ ആരംഭിക്കും. ജനവരിയിൽ ഇവ പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മാതൃവേദി, ഫാമിലി അപ്പസ്റ്റേലേറ്റ്, പിതൃവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് വീട് നിർമിക്കുന്നത്.
ഇടവക സമൂഹത്തിന്റെയും അദ്യുദയകാംക്ഷികളുടെയും സംഘടനകളുടെയും സഹകണത്തോടെയാണ് ഭവനനിർമാണത്തിനുള്ള തുക കണ്ടെത്തുന്നത്. 2026 ഓടു കൂടി ഇടവകയിലെ മുഴുവൻ ഭവനരഹിതർക്കും വീടുവച്ചു നൽകുക എന്ന ലക്ഷ്യമിട്ടാണ് സ്നേഹസ്പർശം പദ്ധതി പ്രവർത്തിക്കുന്നതെന്ന് വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പറഞ്ഞു.