ആലുവ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
1600685
Saturday, October 18, 2025 4:25 AM IST
ആലുവ: നവംബർ ഒന്ന് മുതൽ അഞ്ച് വരെ നടക്കുന്ന ആലുവ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്വാഗത സംഘം രൂപീകണ യോഗ ഉദ്ഘാടനവും ലോഗോ പ്രകാശനവും ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ നിർവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂജ ഷംസു, പ്രൈമറി എച്ച്എം ഫോറം സെക്രട്ടറി സി.ഐ. നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രധാന വേദിയായ ആലുവ മഹാത്മാ ഗാന്ധി മുനിസിപ്പൽ ടൗൺ ഹാൾ കൂടാതെ എട്ട് ഇടങ്ങളും മേളയ്ക്ക് വേദിയാകും. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കിയും ആലുവ നഗരസഭാധ്യക്ഷൻ എം.ഒ. ജോണിനെ ചെയർമാനാക്കിയും, ആലുവ ജിജിഎച്ച് എസ് പ്രിൻസിപ്പാൾ കെ.എം. ബിന്ദുവിനെ ജനറൽ കൺവീനർ ആക്കിയും സ്വാഗതസംഘം രൂപീകരിച്ചു.