മഹാകവി ചങ്ങമ്പുഴ, പ്രഫ. എം.കെ. സാനു അനുസ്മരണം 21 ന്
1600692
Saturday, October 18, 2025 4:28 AM IST
കൊച്ചി: മഹാകവി ചങ്ങമ്പുഴ, പ്രഫ. എം.കെ. സാനു അനുസ്മരണം, നാടക സെമിനാര്‍, പുസ്തക പ്രകാശനം എന്നിവ 21 ന് വൈകിട്ട് 6.30 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും. പ്രഫ. എം. തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന നാടക സെമിനാറില്‍ ടി.എം. എബ്രഹാം, ഷെര്‍ളി സോമസുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങില്‍ കെ.എ. മുരളീധരന് എഴുതിയ ചങ്ങമ്പുഴയും സാനുവും നാടകം പുതിയ പതിപ്പ് പ്രകാശനം ചെയ്യും. ചങ്ങമ്പുഴയും സാനുവും നാടകത്തിന്റെ വായനാവതരണവും ഉണ്ടായിരിക്കും. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും വിശ്വം ആര്‍ട്സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.