ആ​ലു​വ: ഗോ​ത്ര ജ​ന​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ-​പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കി​ർ​ടാ​ഡ്‌​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ യു​സി കോ​ള​ജും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പു​ല്ലേ​പ്പ​ടി ദാ​റു​ൽ ഉ​ലൂം എ​ച്ച് എ​സ്എ​സും ഒ​ന്നാം സ്ഥാ​നം നേ​ടി. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​വ​ർ മ​ത്സ​രി​ക്കും.

വി.​കെ. അ​നു​ഗ്ര​ഹ്, നി​തി​യ പൗ​ലോ​സ് എ​ന്നി​വ​ർ യു​സി കോ​ള​ജി​ന് വേ​ണ്ടി​യും മി​സ്വാ​ബ് ഇ​ബ്നു അ​ൻ​വ​ർ, എ​ൽ. മു​ത്തു എ​ന്നി​വ​ർ ദാ​റു​ൽ ഉ​ലൂം എ​ച്ച്എ​സ്എ​സി​നു വേ​ണ്ടി​യും മ​ത്സ​രി​ച്ചു.

കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം: അ​ഭി​ന​യ് കെ. ​അ​ശോ​ക​ൻ, അ​ല​ക്സ് ജോ​സ് (കു​സാ​റ്റ്), മൂ​ന്നാം സ്ഥാ​നം: സോ​ണാ ഡേ​വി, അ​ലി​യ ഫാ​ത്തീം: (യു​സി കോ​ള​ജ്). സ്‌​കൂ​ൾ വി​ഭാ​ഗം: ര​ണ്ടാം സ്ഥാ​നം: ആ​ദി​ൽ കൃ​ഷ്ണ, അ​ക്ഷ​യ് കു​മാ​ർ (ന​ന്ത്യാ​ട്ട്കു​ന്നം, എ​സ്എ​ൻ​വി), മൂ​ന്നാം സ്ഥാ​നം: ഹാ​ഷ്‌​ലി​ൻ ജോ​സ​ഫ്, കെ.​എം. റി​ധ ആ​യി​ഷ ( ഇ​ട​പ്പ​ള്ളി ഗ​വ. എ​ച്ച്എ​സ്എ​സ്).