ഇന്ദിരാ ഗാന്ധി കോളജ് ഓഫ് നേഴ്സിംഗിൽ ബിരുദദാന ചടങ്ങ്
1600686
Saturday, October 18, 2025 4:25 AM IST
കൊച്ചി : ഇന്ദിരാ ഗാന്ധി കോളജ് ഓഫ് നേഴ്സിംഗിന്റെ ബിരുദദാനചടങ്ങും കോളജ് ദിനാഘോഷവും ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.ഒ. ജോണ്‍, അധ്യക്ഷത വഹിച്ചു.
എംഎല്‍എമാരായ ടി.ജെ.വിനോദ്, ഉമ തോമസ് എന്നിവര്‍ ബിരുദദാന സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജിന്‍സി ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി അജയ് തറയില്‍, ഡയറക്ടര്‍മാരായ അഗസ്റ്റസ് സിറിള്‍, പി.വി. അഷറഫ്, എന്‍.എ. എബ്രഹാം, ഹസീന മുഹമ്മദ്,
ഇന്ദിരാ ഭായ് പ്രസാദ്, പി.ഡി. അശോകന്, കെ.പി. വിജയകുമാര്‍, നേഴ്സിംഗ് സൂപ്രണ്ട് ലീലാമ്മ ഫിലിപ്പ്, വൈസ് പ്രിന്‍സിപ്പൽ പ്രഫ. എ. ക്രിസ്റ്റല്‍ എന്നിവര്‍ പ്രസംഗിച്ചു. എച്ച്ഒഡി പ്രഫ. കൊച്ചു റാണി ലാസര്‍ ബിരുദധാരികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന കോളജ് ദിനാഘോഷത്തില്‍ സിനിമാതാം മാത്യൂ തോമസ് പങ്കെടുത്തു.