കുമ്പളങ്ങി-അരൂർ കെൽട്രോൺ പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തി
1600288
Friday, October 17, 2025 4:40 AM IST
ഫോര്‍ട്ടുകൊച്ചി: എറണാകുളം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-അരൂര്‍ കെല്‍ട്രോണ്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചടങ്ങില്‍ കെ.ജെ. മാക്സി എംഎല്‍എ അധ്യക്ഷത വഹിച്ചു.
ദലീമ ജോജോ എംഎല്‍എ, കെ.വി. തോമസ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ഡെല്ഷ്യ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജോസഫ്,
പഴങ്ങാട് പള്ളിവികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദീപു കുഞ്ഞുകുട്ടി, ജിസിഡിഎ കൗണ്‍സില്‍ അംഗം പി.എ. പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.