രണ്ടു വർഷം മുമ്പ് ബൈക്കിടിച്ച യുവതി മരിച്ചു
1600540
Friday, October 17, 2025 10:28 PM IST
കറുകുറ്റി: ബൈക്കിടിച്ച് രണ്ടു വർഷമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പന്തയ്ക്കല്‍ ചാണ്ടിപാലം പെരേപ്പാടന് ജിജുവിന്റെ ഭാര്യ ഡിസ്നി (39) ആണ് മരിച്ചത്. 2023 സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം കറുകുറ്റി കപ്പേള ജംഗ്ഷനിലായിരുന്നു അപകടം.
എറണാകുളം ലിസി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഡിസ്നി ജോലി കഴിഞ്ഞു കറുകുറ്റിയില്‍ വാഹനത്തില്‍ ഇറങ്ങി സര്‍വീസ് റോഡ് കടക്കവേ ബൈക്കിടിക്കുകയായിരുന്നു. ബസ്ലേഹം പള്ളത്താട്ടി കുടുംബാംഗമാണ് പരേത. സംസ്കാരം നടത്തി. മക്കള്‍: സേറ, ക്രിസ്, ക്രിസ്റ്റീന (വിദ്യാര്‍ഥികള്‍).