പാലിയേറ്റീവ് സെന്റർ സന്ദർശിച്ചു
1600826
Sunday, October 19, 2025 4:17 AM IST
പൈങ്ങോട്ടൂർ: പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ പോത്താനിക്കാട് പാലിയേറ്റീവ് സെന്റർ സന്ദർശിച്ചു. സ്കൗട്സ് മാസ്റ്റർ സിസ്റ്റർ ഫീന, റെയ്ഞ്ചർ ലീഡർ സിസ്റ്റർ സ്മിനു എന്നിവരോടൊപ്പമാണ് കുട്ടികൾ പാലിയേറ്റീവ് സെന്ററിൽ എത്തിയത്.
ഒരു ദിവസം സെന്ററിൽ ചെലവഴിക്കുകയും രോഗികളായി കഴിയുന്നവർക്ക് പരിചരണങ്ങൾ നൽകുകയും ചെയ്തു. പാലിയേറ്റീവും പരിസരങ്ങളും വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ച ശേഷമാണ് കുട്ടികൾ മടങ്ങിയത്.