കോ​ത​മം​ഗ​ലം: പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന കോ​ത​മം​ഗ​ലം കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ 1086 പോ​യി​ന്‍റ് നേ​ടി കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 812 പോ​യി​ന്‍റോ​ടെ പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റ​ണ്ണ​റ​പ്പാ​യി.

സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, വ​ർ​ക്സ് എ​ക്സ്പീ​രി​യ​ൻ​സ്, ഗ​ണി​ത​ശാ​സ്ത്രം, ഐ​ടി എ​ന്നീ അ​ഞ്ച് വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് ശാ​സ്ത്ര​മേ​ള​യി​ൽ അ​ര​ങ്ങേ​റി​യ​ത്. അ​ഞ്ചു മേ​ള​ക​ളി​ലും ചാ​മ്പ്യ​ൻ​ഷി​പ്പ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യാ​ണ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റാ​ണി​ക്കു​ട്ടി ജോ​ർ​ജി​ൽ നി​ന്നും ട്രോ​ഫി​ക​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷി​ബി മാ​ത്യു, ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ റി​നി മ​രി​യ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.