സ്റ്റീഫന്‍ ദേവസിയുടെ എസ്ഡി സ്കേപ്സ് സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു
1600847
Sunday, October 19, 2025 4:43 AM IST
കൊച്ചി: സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം, സുന്ദരഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്ഡി സ്കേപ്പ്സിലൂടെ തുടങ്ങിയത്.
ഒറ്റപ്പാലം സ്റ്റുഡിയോയുടെ നാമകരണ പ്രഖ്യാപനം നടന് രമേഷ് പിഷാരടിയും സുന്ദരഗിരി സ്റ്റുഡിയോയുടെ നാമകരണ പ്രഖ്യാപനം കളമശേരി നഗരസഭ മുന്‍ ചെയര്മാന് ജമാല്‍ മണക്കാടനും നിര്‍വഹിച്ചു. ഉച്ച കഴിഞ്ഞ് നടന്ന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ മുഖ്യാതിഥിയായി.
മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, നിര്‍മാതാവ് രഞ്ജിത്ത്, ഗായകന് എം.ജി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റീഫനൊപ്പം നിലവിളക്ക് കൊളുത്തി സ്റ്റുഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
സ്റ്റീഫന്‍ ദേവസിക്കൊപ്പം പിയാനോ വായിച്ച് സംഗീത വിരുന്നും മോഹന്‍ലാല്‍ ഒരുക്കിയതോടെ സദസിനും വേറിട്ട അനുഭവമായി. സ്റ്റുഡിയോയ്ക്ക് മുന്നില്‍ വൃക്ഷ തൈ നട്ടാണ് മോഹന്‍ലാല്‍ മടങ്ങിയത്.