അയൽക്കാരനെ വെട്ടിയ ശേഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ
1600664
Saturday, October 18, 2025 4:03 AM IST
ആലുവ: അയൽക്കാരനെ വാക്കത്തികൊണ്ട് വെട്ടി പരിക്കൽപ്പിച്ചശേഷം നാടുവിട്ട പ്രതി ഏഴാം മാസം ആലപ്പുഴയിൽ വച്ച് പോലീസിന്റെ പിടിയിലായി. കുട്ടമശേരി അമ്പലപ്പറമ്പ് വട്ടപറമ്പിൽ അജ്മലി(29)നെയാണ് ആലുവ പോലീസ് അറസ്റ്റു ചെ യ്തത്.
അയൽവാസിയായ അബ്ദുൽ സലാമിനെ കഴിഞ്ഞ മാർച്ച് 31ന് രാത്രി സലാമിന്റെ വീട്ടുമുറ്റത്ത് വച്ച് മുൻ വൈരാഗ്യത്തിൽ വാക്കത്തി ഉപയോഗിച്ച് മാരകയായി വെട്ടി പരിക്കേൽപ്പി ക്കുകയായിരുന്നു. തുടർ ന്ന് ഓടിപ്പോയ പ്രതി ഏർവാടിയിലും മറ്റു വിവിധ സ്ഥലങ്ങളിലുമായി ഒളിവിലായിരുന്നു. ഇയാൾ ഫോൺ ഉപയോഗിച്ചിരുന്നില്ല.
ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയാന്വേഷണത്തിൽ ആലപ്പുഴയിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.