സിഐഎസ്എഫ് ജീവനക്കാർ സഞ്ചരിച്ച വാഹനം മറിഞ്ഞു; 20 പേർക്ക് പരിക്ക്
1600662
Saturday, October 18, 2025 4:03 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലെ സിഐഎസ്എഫ് ജീവനക്കാർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ എയർപോർട്ട് റോഡിൽ സിയാൽ കൺവൻഷൻ സെന്ററിലേക്ക് തിരിയുന്ന വളവിലായിരുന്നു അപകടം. കരിയാട് സിഐഎസ്എഫ് ബാരക്കിൽനിന്ന് എയർപോർട്ടിലേക്ക് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
സോനു കുമാർ (22), ജയദേവ് രക്ഷിത് (31), സമീർ ടിഗ്ഗ (28), പ്രിതം രാജ് (22), കൃഷ്ണ കെ.ആർ. യാദവ് (24), ഷുബം ബിന്ദ് (22), ഡൂഡ ബസെയ്ഹ് (57), സച്ചിൻ കുമാർ ഗുപ്ത (27), ആകാശ് (24), ശുശീൽ കുമാർ (43), ചന്ദൻ കുമാർ (26), പങ്കജ് കുമാർ (35), ശുവം ഷാ (28),
സത്യേന്ദ്ര സിങ് (30), ഹരി (34), ലാലൻ കുമാർ (56), മൊല്ല (36), നീരജ് റായ് (54), ഋഷികേശ് (23), ശുഭാദിപ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.