ആയുർവേദ ആശുപത്രി മന്ദിരോദ്ഘാടനം
1600674
Saturday, October 18, 2025 4:13 AM IST
കല്ലൂർക്കാട്: കലൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.
മുൻ എംഎൽഎ മാരായ ജോസഫ് വാഴയ്ക്കൻ, എൽദോ ഏബ്രഹാം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, സുജിത് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
എംപി ഫണ്ട്, കൊച്ചിൻ ഷിപ്പ്യാർഡ് സിഎസ്ആർ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവയിൽ നിന്നുള്ള 60 ലക്ഷം വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.