യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
1600683
Saturday, October 18, 2025 4:25 AM IST
മൂവാറ്റുപുഴ : യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയിൽ. മുളവൂര്‍ പേഴയ്ക്കാപ്പിള്ളി പ്ലാവിന്‍ചുവട് ചക്കുങ്ങല്‍ ഷിനാജ് സലിമി(36)നെയാണ് മൂവാറ്റുപുഴ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്.എന്‍. സുമിതയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പേഴയ്ക്കപ്പിള്ളിയില്‍ വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ട് യുവാവിനെ കുത്തുകയായിരുന്നു. കുത്തേറ്റയാളും പ്രതിയും മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധരുടെ ലിസ്റ്റിലുള്ളവരാണ്.