കണ്ണൻകുളവും ഓപ്പണ്‍ പാര്‍ക്കും സ്റ്റേജും ജിംനേഷ്യവും നാടിനു സമര്‍പ്പിച്ചു
1600293
Friday, October 17, 2025 4:40 AM IST
കൊച്ചി: ചേരാനല്ലൂര്‍ വിഷ്ണുപുരത്ത് ടി.ജെ. വിനോദ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയും സംയോജിപ്പിച്ച് നവീകരിച്ച കണ്ണൻകുളവും അനുബന്ധമായി നിര്‍മിച്ച പാര്‍ക്കും ഓപ്പണ്‍ ജിംനേഷ്യവും ഓപ്പണ്‍ സ്റ്റേജും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നാടിനു സമര്‍പ്പിച്ചു.
ടി.ജെ വിനോദ് എംഎല്‍എയുടെ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, ആരിഫ മുഹമ്മദ്, ഷിമ്മി ഫ്രാന്‍സിസ്, സ്റ്റെന്‍സ്ലാവോസ്, കെ.പി. ഷീബ, ലിസി വാരിയത്ത്, രാജു അഴിക്കകത്ത്, സ്മിത സ്റ്റാന്‍ന്റി, ക്ഷേത്ര ഊരളന്മാരായ ബ്രഹ്മശ്രീ കവിയപ്പിള്ളി നാരായണന് നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ ഹരി നമ്പൂതിരി, വാര്‍ഡ് മെമ്പര്‍മാരായ രമ്യ തങ്കച്ചന്, റിനി ഷോബി, ബെന്നി ഫ്രാന്‍സിസ്, അന്‍സാര്‍, വി.കെ. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ വര്‍ണങ്ങളില്‍ പ്രകാശിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍, സ്വസ്ഥമായി ഇരിക്കുന്നതിന് ഇരിപ്പിടങ്ങള്‍, സംഗീതാത്മകമായ അന്തരീക്ഷം ഉറപ്പാക്കാന്‍ റേഡിയോകള്‍, ചിത്രങ്ങള്‍ എടുക്കുന്നതിനു ഐ ലൗ ചേരാനല്ലൂര്‍ എന്ന സെല്‍ഫി പോയിന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.