ഇന്റർ കോളജ് മാത്സ് ക്വിസ്: നിർമല ജേതാക്കൾ
1600837
Sunday, October 19, 2025 4:30 AM IST
ആരക്കുന്നം: ടോക് എച്ച് എൻജിനീയറിംഗ് കോളജ്, മാത്സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച അഖിലകേരള ഇന്റർ കോളജ് ക്വിസ് മത്സരത്തിൽ മൂവാറ്റുപുഴ നിർമല കോളജ് ജേതാക്കളായി. കോതമംഗലം എംഎ കോളജ് രണ്ടാം സ്ഥാനവും, ടോക് എച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ടോക് എച്ച് സ്ഥാപനങ്ങളുടെ മാനേജർ കുര്യൻ തോമസ് നിർവഹിച്ചു. ഡോ. ലിജു അലക്സ് വീശിഷ്ടാതിഥിയായി. ടോക്എച്ച് സെക്രട്ടറി മധു ചെറിയാൻ, പ്രിൻസിപ്പൽ ഡോ. പ്രീതി തെക്കെത്ത് എന്നിവർ സംബന്ധിച്ചു. ജേതാക്കൾക്ക് എവർ റോളിംഗും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.