വ​രാ​പ്പു​ഴ: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ക​ണ്ടെ​യ്ന​ർ ലോ​റി ത​ട്ടി സ്കൂ​ട്ട​ർ മ​റി​ഞ്ഞ് കൊ​ച്ചി ന​ഗ​ര​സ​ഭാ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ മ​രി​ച്ചു. മ​ണ്ണം​തു​രു​ത്ത് എ​സ്എ​ൻ ന​ഗ​റി​ൽ കൊ​മ​രോ​ക​ത്ത് വീ​ട്ടി​ൽ സൈ​റ​സി​ന്‍റെ (ഷി​ബു) ഭാ​ര്യ വി.​എ​ക്സ്.​ ലി​ബി (45) ആ​ണ് മ​രി​ച്ച​ത്. വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം.​ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

കൊ​ച്ചി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ അ​ക്കൗ​ണ്ട് വി​ഭാ​ഗ​ത്തി​ൽ സീ​നി​യ​ർ ക്ല​ർ​ക്ക് ആ​യി​രു​ന്നു ലി​ബി. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: എ​ൽ​ഡ് റോ​സ്, അ​ല​ക്സ്. മു​ള​വു​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.