ലൂര്‍ദില്‍ അനസ്തേഷ്യ ദിനാഘോഷം
1600295
Friday, October 17, 2025 4:47 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ആരോഗ്യ അടിയന്തരാവസ്ഥകളിലെ അനസ്തേഷ്യോളജി എന്ന വിഷയത്തെ ആസ്പദമാക്കി ലോക അനസ്തേഷ്യ ദിനം വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു.
ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്ഫാ. ജോര്‍ജ് സെക്വീര ദിനാഘോഷം ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടും റേഡിയോളജി വിഭാഗം മേധാവിയുമായ ഡോ. അനുഷ വര്‍ഗീസ്, യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കൃഷ്ണമൂര്‍ത്തി,
ഒബ്സ്റ്റേട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. പ്രവീണ എലിസബത്ത് ജോസഫ്, അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വി.എം. കൗമുദി, കണ്‍സള്‍ട്ടന്റ് ഡോ. അനു പോള്‍ എന്നിവര്‍ സംസാരിച്ചു.
അനസ്തീഷ്യ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ശോഭ ഫിലിപ്പ് അനസ്തീഷ്യ ബോധവത്കരണ ക്ലസ് നയിച്ചു. അനസ്തേഷ്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായ മത്സരാര്‍ഥികള്‍ക്ക് ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര സമ്മാനങ്ങള്‍ വിതരണം ചെയ്തു. അനസ്തേഷ്യ വിഭാഗത്തിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും ആസ്പദമാക്കി അനസ്തേഷ്യ ടെക്നീഷ്യന്‍സ് മൈം അവതരിപ്പിച്ചു.
ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, ഫാ. സോനു അംബ്രോസ്, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍,വിവിധ വിഭാഗം മേധാവികള്‍, ആശുപത്രി ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ പങ്കെടുത്തു.