പോളിടെക്നിക് തെരഞ്ഞെടുപ്പ് : മൂന്നിടത്ത് എസ്എഫ്ഐ, രണ്ടിടത്ത് കെഎസ്യു
1600687
Saturday, October 18, 2025 4:25 AM IST
കൊച്ചി: ജില്ലയിലെ പോളിടെക്നിക്ക് കോളജുകളിലേക്ക് നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് എസ്എഫ്ഐയും രണ്ടിടത്ത് കെഎസ്യുവും ജയിച്ചതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
പെരുമ്പാവൂര്‍ കൂവപ്പടി പോളിടെക്നിക്, കളമശേരി ഗവ.വനിതാ പോളിടെക്നിക്, അറയ്ക്കപ്പടി ജയ്ഭാരത് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ ജയം അവകാശപ്പെട്ടത്. അതേസമയം കളമശേരി ഗവ. പോളിടെക്നിക്കില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്എഫ്ഐയില്‍ നിന്ന് തിരിച്ചു പിടിച്ചതായി കെഎസ് യു ഭാരവാഹികള്‍ അവകാശപ്പെട്ടു.
ചേലാട് ഗവ. പോളി എസ്എഫ്ഐയില്‍ നിന്ന് തിരിച്ചുപിടിച്ചതായും കെഎസ് യു ഭാരവാഹികള്‍ പറഞ്ഞു.