തോ​പ്പും​പ​ടി: പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ളി​ന് പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഡ്യ​വു​മ​റി​യി​ച്ച് കൊ​ച്ചി രൂ​പ​ത കു​ടും​ബ​യൂ​ണി​റ്റ് കേ​ന്ദ്ര സ​മി​തി കോ​ൺ​വ​ന്‍റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ബി​സി​സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ബെ​ന്നി തോ​പ്പി​പ​റ​മ്പി​ൽ , പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ചി​റാ​പ്പി​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ക​ൺ​വീ​ന​ർ പോ​ൾ ബെ​ന്നി പു​ളി​ക്ക​ൽ, സെ​ക്ര​ട്ട​റി പീ​റ്റ​ർ പി. ​ജോ​ർ​ജ്, ട്ര​ഷ​റ​ർ മാ​ർ​ഗ​ര​റ്റ് ലോ​റ​ൻ​സ് , ഫൊ​റോ​ന ക​ൺ​വീ​ന​ർ​മാ​രാ​യ ആ​ൽ​ബി ഗൊ​ൺ​സാ​ൽ​വൂ​സ്, ജ​സ്റ്റി​ൻ മു​ല്ല​പ​റ​മ്പി​ൽ, ഫെ​ലി​ക്സ് കാ​ട്ടി​ശേ​രി, സോ​ണി ആ​ലു​ങ്ക​ൽ, കെ.​ജെ. സ​നൂ​പ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.