കറുകുറ്റിയിൽ ബിജെപി പ്രകടനവും അംഗത്വ വിതരണവും
1600839
Sunday, October 19, 2025 4:43 AM IST
അങ്കമാലി: ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റവും വികസനവും എല്ലായിടത്തും കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും എല്ലാ തെരഞ്ഞെടുപ്പുകളെയും തങ്ങൾ ഫൈനലായാണ് കാണുന്നതെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 300 ഓളം പേർക്ക് ബിജെപിയിൽ അംഗത്വം നൽകി കറുകുറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കറുകുറ്റി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹമ രാജ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ ജിജി ജോസഫ്, ഡോ. രേണു സുരേഷ്, നാഷണൽ കൗൺസിൽ അംഗം പി.എം. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു.