അവകാശ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം
1600835
Sunday, October 19, 2025 4:30 AM IST
കാലടി: നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യവുമായ് സർക്കാരിന്റെ ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കാസർകോട് മുതൽ തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് കാലടിയിൽ സ്വീകരണം നൽകി. എൽഎഫ് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് എസ്.ഐ. തോമസ് ശങ്കുരിക്കൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സമിതി പ്രസിഡന്റ് റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ രാജീവ് കൊച്ചുപറമ്പിൽ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, ജനറൽ സെക്രട്ടറി ബേബി പൊട്ടനാനി, ട്രഷറർ ജോൺസൺ പടയാട്ടിൽ എന്നിവർ പ്രസംഗിച്ചു.