ട്രെയിനില്‍നിന്ന് വീണ് അച്ഛനും മകള്‍ക്കും പരിക്ക്
1600828
Sunday, October 19, 2025 4:17 AM IST
അങ്കമാലി: അങ്കമാലിയില്‍ ട്രെയിനില്‍നിന്ന് വീണ് അച്ഛനും മകള്‍ക്കും പരിക്ക്. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് 6.30നാണ് അപകടം. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എറണാകുളം –ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ നിന്നാണ് വീണത്.
തലയ്ക്ക് നിസാര പരിക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുമായി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുട്ടിയെ ട്രെയിനിന്റഎ പടിയില്‍ നിര്‍ത്തിയശേഷം ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പ്ലാറ്റ്ഫോമിലേക്ക് തെറിച്ചുവീഴുകയായിരുന്നു.