ശബരിമല സ്വർണക്കൊള്ള; പിണറായി രാജിവയ്ക്കണമെന്ന് ദീപദാസ് മുൻഷി
1600688
Saturday, October 18, 2025 4:25 AM IST
അരൂർ: ശബരിമലയിലെ സ്വർണക്കൊള്ളയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവച്ച് പുറത്തുപോകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.
എഐസിസി പ്രവർത്തകസമിതി അംഗം കൊടുക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് അരൂർ ചേർത്തല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ തുറവൂരിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്വർണക്കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അവർ പറഞ്ഞു. അഡ്വ. ഷാനിമോൾ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ, ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്, എം.ലിജു തുടങ്ങിയവർ പ്രസംഗിച്ചു.